App Logo

No.1 PSC Learning App

1M+ Downloads

'ഒലിവ് ബ്രാഞ്ച് പെറ്റീഷനു'മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?

  1. അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭഘട്ടത്തിൽ 1745ൽ കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച രേഖ
  2. ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
  3. ജോർജ്ജ് മൂന്നാമൻ ഈ നിവേദനം സ്വീകരിക്കുകയും, കോളനിവാസികളുമായി സഖ്യം ചെയ്യുകയും ചെയ്തു

    A2, 3 തെറ്റ്

    B1, 3 തെറ്റ്

    Cഎല്ലാം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    B. 1, 3 തെറ്റ്

    Read Explanation:

    ഒലിവ് ബ്രാഞ്ച് പെറ്റീഷൻ

    • അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1775 ജൂലൈ 5 ന് കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച ഒരു രേഖയാണ് ഒലിവ് ബ്രാഞ്ച് പെറ്റീഷൻ.
    • തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ബ്രിട്ടീഷ് സർക്കാരുമായുള്ള അനുരഞ്ജനത്തിനുമായുള്ള  അമേരിക്കൻ കോളനികളുടെ ശ്രമമായിരുന്നു ഈ പെറ്റിഷൻ .
    • ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
    • എന്നാൽ ജോർജ്ജ് മൂന്നാമൻ ഈ നിവേദനം നിരസിക്കുകയും കോളനിവാസികളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയം ചെയ്തു.

    Related Questions:

    SEVEN YEARS WAR ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ്?
    മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പരിധിയിൽ പെടാത്തത് ഏത്?
    ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ എത്ര കോളനികളാണ് സ്ഥാപിച്ചത്
    മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പ്രത്യേകതകളിൽ പെടുന്നത് ഏത്?
    ക്രിസ്റ്റഫർ കൊളംബസിൻ്റെ പര്യവേഷണത്തെ പിന്തുണച്ച ചെയ്ത സ്പാനിഷ് രാജാവ് ആരാണ്?